പ്രണയാഭ്യർഥന നിരസിച്ചതിന് പെരിന്തൽമണ്ണ സ്വദേശിനി ദൃശ്യ (21) യെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി വിനീഷ് ആണ് മൂന്നര മാസത്തെ ഒളിവു ജീവിതത്തിനു ശേഷം പിടിയിലായത്.
2021 ലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ദൃശ്യയുടെ പിതാവിന്റെ വ്യാപാര സ്ഥാപനത്തിന് തീയിട്ടശേഷമാണ് വീട്ടിൽ അതിക്രമിച്ചുകയറി പ്രതി പെൺകുട്ടിയെ കുത്തി വീഴ്ത്തിയത്. ദൃശ്യയെ കൊലപ്പെടുത്തിയതിനു പിറകെ കുടുംബത്തെയാകെ ഇല്ലാതാക്കുമെന്ന് വിനീഷ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
റിമാൻ്റിലായ വിനീഷിനെ കണ്ണൂർ സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിരുന്നത്. ഇതിനിടെ, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് 2022ൽ വിനീഷിനെ കുതിരവട്ടം മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
2022ൽ പ്രതി കുതിരവട്ടത്തു നിന്ന് ചാടിപ്പോയെങ്കിലും കര്‍ണാടകയില്‍ നിന്ന് പിടികൂടി. ഇതിനിടെ, കൊതുകുതിരി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവമുണ്ടായി.
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് വിനീഷ് മൂന്നര മാസം മുമ്പ് ചാടിപ്പോയത്. ചായ കുടിക്കാന്‍ നല്കിയ ഗ്ലാസ് ഉപയോഗിച്ച് ടൈല്‍ ഇളക്കിയതിന് ശേഷം ഭിത്തി തുരന്നാണ് പ്രതി രക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ ഡിസംബര്‍ 28 നായിരുന്നു സംഭവം. പ്രതിക്കായി നാല് ഭാഷകളില്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
മുംബൈയിൽ നിന്നാണ് ഇയാള്‍ ഇപ്പോൾ പിടിയിലായത്. പ്രതിയെ ഞായറാഴ്ച കോഴിക്കോട് എത്തിക്കും.
മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട വിനീഷ് മുംബൈയിലെത്തുകയും തുടർന്ന് അവിടെ പലയിടങ്ങളിലായി ജോലി ചെയ്ത് ജീവിക്കുകയുമായിരുന്നു.
ഇതിനിടെ നാട്ടിലെ ഒരു ബന്ധുവുമായി ബന്ധപ്പെടാൻ ശ്രമിച്ചതോടെ പോലീസിന് ടവർ ലൊക്കേഷൻ വിവരം ലഭിച്ചു. തുടർന്ന് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്.
ഒരു തവണ കുതിരവട്ടത്ത് നിന്നും രക്ഷപ്പെട്ട പ്രതിയായിട്ടും രണ്ടാം തവണയും രക്ഷപ്പെടാൻ ഇടയാക്കിയത് വേണ്ടത്ര സുരക്ഷയില്ലാതെ പാര്പ്പിച്ചതുകൊണ്ടാണെന്ന് വിമര്‍ശനം ശക്തമായിരുന്നു.

ഒരേ സ്ഥലത്തു നിന്ന് പ്രതിക്ക് 2 വട്ടം രക്ഷപ്പെടാൻ പറ്റുന്നത് അവിടത്തെ സുരക്ഷയുടെ കുറവ് കൊണ്ടു തന്നെയാണ്.
മറുപടിഇല്ലാതാക്കൂപിന്നീട് പിടിക്കപ്പെട്ടതിന് കാരണം ബന്ധുവിനെ ഫോൺ വിളിച്ചപോൾ tower location ൽ നിന്ന്.
ആ വിളി ഉണ്ടായില്ലെങ്കിൽ പ്രതി ഇപ്പോഴും ഒളിവിൽ തന്നെ😂