ഭാരതപ്പുഴയിൽ പട്ടാമ്പി പാലത്തിൻ്റെ തൂണിന് സമീപത്താണ് ഇന്ന് ഉച്ചയോടെ പൊങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഒരു പുരുഷൻ്റെ ജീർണിച്ച ജഡമാണ് പുഴയിൽ കണ്ടെത്തിയത്.
ദിവസങ്ങളോളം പഴക്കമുണ്ടെന്നാണ് നിഗമനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പട്ടാമ്പി പോലീസും ഫയർഫോഴ്സും ചേർന്ന് മൃതദേഹം കരക്കെത്തിച്ച് ഇൻക്വിസ്റ്റ് നടത്തി മോർച്ചറിയിലേക്ക് മാറ്റി.
അജ്ഞാത മൃതദേഹം എന്ന നിലയിലാണ് പോലീസ് മഹസ്സർ തയ്യാറാക്കിയത്. മരിച്ചയാളുടെ പോക്കറ്റിൽ നിന്ന് ലഭിച്ച വോട്ടർ ഐ.ഡി കാർഡിൽ കർണാടക മടിക്കേരി സ്വദേശി രാമൻ മകൻ സുരേന്ദ്രൻ എന്ന് കാണാനുണ്ട്.
മരിച്ചയാളുടെ ബന്ധുക്കളെ കണ്ടെത്താൻ പട്ടാമ്പി പോലീസ് കർണാടക പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.
Tags
Death

