ചിതറുന്ന സ്വപ്നങ്ങൾ


യുദ്ധം എന്തിന് മനുഷ്യനേ…

ഹൃദയം എന്തിന് കല്ലാകേ…

കണ്ണീരിൽ മുങ്ങി ലോകം മുഴുവൻ

സ്നേഹം എവിടെ പോയേ…


ചിരിച്ചിരുന്ന കുഞ്ഞിൻ സ്വപ്നം

ചിതറുന്ന ശബ്ദം കേൾക്കേ…

അമ്മയുടെ മനം പൊട്ടുന്നു

വേദനയായി മാറിക്കേ…


കൈകൾ ചേർത്ത് നിൽക്കേണ്ടപ്പോൾ

വെടിയൊച്ചകൾ മുഴങ്ങേ…

മനുഷ്യൻ മനുഷ്യനെ തന്നെ

ശത്രുവായി കാണേ…


യുദ്ധം എന്തിന് മനുഷ്യനേ…

ഹൃദയം എന്തിന് കല്ലാകേ…

കണ്ണീരിൽ മുങ്ങി ലോകം മുഴുവൻ

സ്നേഹം എവിടെ പോയേ…


മണ്ണിൽ വീണ രക്തത്തിലും

മനുഷ്യന്റെ കഥയുണ്ടേ…

ജയിച്ചവൻ ആരുമില്ല

തോറ്റത് ജീവൻ തന്നേ…

ഒരിക്കൽ ശാന്തി വരുമോ

പൂക്കൾ വീണ്ടും വിരിയുമോ…


മനസ്സുകൾ വീണ്ടും ചേർന്ന്

ഒരു ലോകം പിറക്കുമോ…

യുദ്ധം എന്തിന് മനുഷ്യനേ…

ഹൃദയം എന്തിന് കല്ലാകേ…

കണ്ണീരിൽ മുങ്ങി ലോകം മുഴുവൻ

സ്നേഹം എവിടെ പോയേ…


© ഷാനിത ഇ.ആർ അബുദാബി





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം