ചിത്രകലാ കൂട്ടായ്മയായ ഗണപതിൻ്റെയും ഫ്ലോറ ഫെൻ്റാസിയയുടെയും സംയുക്താഭിമുഖ്യത്തിൽ പെയിൻ്റിങ് എക്സിബിഷൻ വളാഞ്ചേരി വെങ്ങാട് ഫ്ലോറയിൽ സംഘടിപ്പിക്കും.
പ്രശസ്തരായ 15 ആർട്ടിസ്റ്റുകളുടെ 60 പെയിൻ്റിങ്ങുകൾ പ്രദർശനത്തിലുണ്ടാകും. രാവിലെ 10 മുതൽ 6 വരെയാണ് പ്രദർശനം. ചിത്രങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യവും എക്സിബിഷനിൽ ഉണ്ടാകും.
ഇതോടനുബന്ധിച്ച് 10 മുതൽ 20 വയസ് വരെയുള്ള കുട്ടികൾക്കായി അഖില കേരള പെയിൻ്റിങ് തത്സമയ മത്സരം മെയ് 21 ന് രാവിലെ 10 മുതൽ 1 മണി വരെ ഫ്ലോറയിൽ സംഘടിപ്പിക്കുന്നുണ്ട്.
വിജയികളാകുന്ന മികച്ച 5 സ്ഥാനക്കാർക്ക് യഥാക്രമം 10,000, 8,000, 5,000, 3,000, 2,000 രൂപയുടെ ക്യാഷ് അവാർഡും നൽകുമെന്ന് സംഘാടകരായ വേണു പാലൂർ, ബഷീർ തൃത്താല, മൊയ്തീൻ കുട്ടി പെരുമണ്ണൂർ, ഫ്ലോറ മാനേജിങ് ഡയറക്ടർ കെ.ബാപ്പുട്ടി, കെ.കുഞ്ഞിമുഹമ്മദ് എന്നിവർ അറിയിച്ചു.
Tags
കല
