ഏകോപന സമിതി ദ്വൈവാർഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂട്ടുപാത യൂണിറ്റിന്റെ  ദ്വൈവാർഷിക ജനറൽ ബോഡി യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. 

കൂട്ടുപാത സെൻററിലെ റോയൽ ഫർണിച്ചർ ബിൽഡിങ്ങിൽ നടന്ന യോഗത്തിൽ അജിത് കാക്കരാത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ടി.പി ഷക്കീർ ഉദ്ഘാടനം ചെയ്തു.  

സംസ്ഥാന സമിതി അംഗം ഷമീർ വൈക്കത്ത്, മണ്ഡലം പ്രസിഡണ്ട് കെ.ആർ ബാലൻ, ട്രഷറർ അബൂബക്കർ ആറങ്ങോട്ടുകര തുടങ്ങിയാർ സംസാരിച്ചു. 

പുതിയ ഭാരവാഹികളായി അജിത്ത് കാക്കരാത്ത് (പ്രസിഡണ്ട്) എം.എൻ സന്തോഷ് (സെക്രട്ടറി), മാനു വട്ടോളി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം