നാല് പതിറ്റാണ്ട് മുമ്പ് പടിയിറങ്ങിയ വിദ്യാലയ സ്മരണകൾ ജ്വലിപ്പിച്ചു കൊണ്ട് പൂർവ്വ പഠിതാക്കൾ സംഗമിച്ചു. വട്ടേനാട് ഗവ.എൽ.പി സ്കൂളിൽ നടന്ന സംഗമം വളരെ ലളിതമായാണ് കൊണ്ടാടിയത്.
പ്രത്യേക ഉദ്ഘാടകരോ മറ്റ് കലാകാരന്മാരുടെ പരിപാടികളോ ഇല്ലാതെ ലളിതമായാണ് സംഗമം സംഘടിപ്പിച്ചത്.
'സൗഹൃദം 1982-83' എന്ന സംഘടനയിൽ അംഗങ്ങളായവർ പങ്കെടുത്ത ചടങ്ങിൽ പാട്ടുപാടിയും, കവിതകൾ ചൊല്ലിയും മറ്റ് മത്സര പരിപാടികൾ സംഘടിപ്പിച്ചുമാണ് ഒത്തു ചേർന്നത്.
സംഗമത്തിനു ശേഷം കൂറ്റനാട് കെ.ആർ റെസ്റ്റോറന്റിൽ സദ്യ ഒരുക്കി. പരിപാടികൾക്ക് സുധാകരൻ, ശശിധരൻ, ലോഹിതാക്ഷൻ, ആമിനക്കുട്ടി, ജയ തുടങ്ങിയവർ നേതൃത്വം നൽകി.
Tags
Memory
