നാഗലശ്ശേരി പഞ്ചായത്തിൽ കാട്ടുപന്നി വേട്ട; വിവിധ സ്ഥലങ്ങളിൽ നിന്നായി 29 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

കൃഷി വിളകൾക്ക്‌ നാശനഷ്ടം വരുത്തുന്നതുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായത്.

നാഗലശ്ശേരി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ഫോറസ്റ്റ് എം.പാനൽ ഷൂട്ടർ പെരിന്തൽമണ്ണ സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ സഹായികളായ അസീസ് മങ്കട, നിസാർ മണ്ണാർമല, സുന്ദരൻ, ബാലകൃഷ്ണൻ, ചന്ദ്രൻ, ഹർഷദ് ഖാൻ, അബ്ദുൾ റഹ്മാൻ എന്നിവർ ചേർന്ന് കൃഷിക്കാരുടെ സഹായത്തോടെ 29 കാട്ടു പന്നികളെ വെടിവെച്ചു കൊന്നു. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.ടി.വി നിഷ, വൈസ് പ്രസിഡന്റ് കെ.ടി മോഹൻദാസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി സുലൈഖ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ മോഹനൻ വെളിയന്തടം തുടങ്ങിയവർ പ്രദേശം സന്ദർശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം