രാജ്യത്തെ ഏറ്റവും വലിയ എൻട്രൻസ് നീറ്റ് UG പരീക്ഷ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ റദ്ദ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എസ്എസ്എഫ് തൃത്താല ഡിവിഷൻ കമ്മിറ്റി കൂറ്റനാട് പ്രതിഷേധ ധർണ നടത്തി.
22 ലക്ഷം വിദ്യാർഥികളുടെ അധ്വാനത്തിന് പുല്ലുവിലയാണ് സർക്കാർ കൽപ്പിച്ചതെന്നും, ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും എസ്എസ്എഫ് തൃത്താല ഡിവിഷൻ സെക്രട്ടറി ഉവൈസ് ഉറവിൽ പടിഞ്ഞാറങ്ങാടി ആവശ്യപ്പെട്ടു.
പരിപാടിയിൽ സുഹൈൽ മാട്ടായ, അലി മാട്ടായ, റഈസ് ഇർഷാദി പെരുമണ്ണൂർ, ചെമ്മാസ് ചാലാച്ചി എന്നിവർ നേതൃത്വം നൽകി.
Tags
പ്രതിദ്ധ്വനി
