മലപ്പുറം പൂക്കോട്ടൂരില്‍ പിലാക്കൽ തോട്ടില്‍ വീണ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം.
ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് ദാരുണ സംഭവം. കാണാതായ കുട്ടികളെ കണ്ടെത്താൻ നടത്തിയ തിരച്ചിലിനൊടുവിൽ സമീപത്തെ തോട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കിഴിശ്ശേരി ആലിൻ ചുവട് അത്തിക്കോട് അബ്ദുൾ ജലീലിൻ്റെ മകൻ മുഹമ്മദ് ഫൗസാന്‍ (4), മേൽമുറി ചേർത്തൊടി അഫ്സലിൻ്റെ മകൻ ആദില്‍ ഫിറാസ് (7) എന്നീ കുട്ടികളാണ് മരിച്ചത്. സഹോദരിമാരുടെ മക്കളാണ് ഇവർ.
മഴ പെയ്തതിനെ തുടർന്ന് തോട്ടിൽ വെള്ളം നിറഞ്ഞിരുന്നു. കളിക്കുന്നതിനിടയിൽ തോട്ടിൽ വീണതാവാമെന്നാണ് നിഗമനം.
തുടര്‍ നടപടികള്‍ക്ക് ശേഷം നാളെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Tags
Death
