മങ്കടയിൽ ഇടിമിന്നലേറ്റ് നാല് മരണം. 3 പേർക്ക് പരിക്ക്.

നാടിനെ നടുക്കി ഇടിമിന്നൽ! പൊലിഞ്ഞത് നാല് യുവാക്കൾ. മങ്കടയിലാണ് ദാരുണ സംഭവം.

മലപ്പുറം ജില്ലയിൽ മങ്കട പഞ്ചായത്തിലെ വെള്ളില - കടുക്കാ സിറ്റി നമ്പൂരിക്കാട് പോയിന്റിൽ സായാഹ്നം ചെലവഴിക്കാനെത്തിയ സുഹൃത്തുക്കളായ യുവാക്കൾക്കാണ് ഇടി മിന്നലേറ്റത്. പ്രദേശവാസികളായ ഏഴ് വിദ്യാര്‍ത്ഥികളാണ് അപകടത്തിൽപെട്ടത്.  ഇവരിൽ നാലുപേർ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചു.

വെള്ളില മലയിൽ ആലിക്ക പറമ്പിൽ അസീസിൻ്റെ മകൻ സിയാദ് (18), നിസാറിന്റെ മകൻ ഫഹദ് (19), പുതുക്കുടി അലിയുടെ മകൻ റഹീസ് (20), കൂരിമണ്ണിൽ പുത്തൻ‌ വീട്ടിൽ സെയ്തലവിയുടെ മകൻ ബഹാസ് (18) എന്നിവരാണ് മരിച്ചത്.

ഇന്ന് (ചൊവ്വ) വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. പരിക്കേറ്റ മറ്റു മൂന്നു പേർ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരുടെ നില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം. 

വെള്ളില മലയിൽ നിസാറിന്റെ മകൻ റോഷൻ (20), മുഷ്താഖിന്റെ മകൻ ഇഷ്ഹാത് (19), സൽമാനുൽ ഫാരിസ് (21) എന്നിവരാണ് മിന്നലേറ്റ് ഇപ്പോൾ ചികിത്സയിലുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം