വട്ടേനാട് ഗവ.ഹൈസ്കൂളിലെ 1975-76 വർഷത്തിൽ SSLC പഠനം പൂർത്തിയാക്കിയവരുടെ കൂട്ടായ്മയായ വട്ടേനാടൻസ് 75-76ൻ്റെ നേതൃത്വത്തിൽ ആറാമത് കുടുംബ സംഗമം സംഘടിപ്പിച്ചു.
ഈ വർഷത്തെ സംഗമം വട്ടേനാടൻസിന്റെ അമ്പതാം വാർഷികം കൂടി ആയിരുന്നു. അതിന്റെ ഓർമ്മക്കായി എല്ലാവർക്കും മൊമെന്റോ നൽകി.
കൂറ്റനാട് കണിച്ചിറക്കൽ മാളിൽ നടന്ന സംഗമത്തിൽ ആർടിസ്റ്റ് രേവതി വേണു, ടി.അബ്ദുൽ കാദർ, എ.വി അബ്ദുറഹ്‌മാൻ, ഒ.ഗോവിന്ദൻ കുട്ടി, പി.ഹനീഫ, പി.വി അബ്ദുൽ അസീസ്, ടി.പി രാധാകൃഷ്ണൻ, വി.ശോഭന, എ.വി മുഹമ്മദ്, തുടങ്ങിയവർ സംസാരിച്ചു.
പൂർവ വിദ്യാർത്ഥികളുടെയും കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ നടന്നു. വേർ പിരിഞ്ഞു പോയ അധ്യാപകരെയും സഹപാഠികളെയും ചടങ്ങിൽ അനുസ്മരിച്ചു.
Tags
Memory
