കർണ്ണാടക കൃഷ്ണഗിരിയിൽ വാഹനാപകടം: സഹോദരങ്ങൾക്ക് ജീവഹാനി

കർണാടക കൃഷ്ണഗിരിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മരണം.

ഓങ്ങല്ലൂർ കരിമ്പുള്ളി തെക്കേതിൽ വിനീതിൻ്റെ ഭാര്യ ദിവ്യ, ദിവ്യയുടെ സഹോദരൻ ഒറ്റപ്പാലം പനമണ്ണ സ്വദേശി ദീപു എന്നിവരാണ് മരിച്ചത്. ദിവ്യയുടെ ഭർത്താവ് വിനീതിന് ഗുരുതര പരിക്കേറ്റു.

കുട്ടികൾ ഉൾപ്പെടെ എട്ട് പേർ സഞ്ചരിച്ച വാഹനത്തിൽ ലോറി ഇടിക്കുകയായിരുന്നു. ബാംഗ്ലൂരിൽ നിന്ന് കൃഷ്‌ണഗിരിയിലേക്ക് വരുന്ന വഴി കാർ പഞ്ചറായി. 

റോഡരികിൽ കാർ നിർത്തി ടയർ മാറ്റുന്നതിനിടയിൽ ലോറി ഇടിക്കുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. ദിവ്യയുടെ ഭർത്താവ് വിനീതിനും കാര്യമായ പരിക്കുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം