തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാനും എഴുത്തുകാരനുമായ കെ.ജയകുമാർ ഐ.എ.എസ് ഒ.വി വിജയൻ അനുസ്മരണ പ്രഭാഷണം നടത്തി. സി.ഇ സുനിൽ അധ്യക്ഷത വഹിച്ചു.
പ്രശസ്ത സാഹിത്യകാരൻ ബാബു കുഴിമറ്റം അവാർഡ് സമ്മാനിച്ചു. ഉണ്ണി അമ്മയമ്പലം, രജനി മേനോൻ, ഉണ്ണികൃഷ്ണൻ കുണ്ടയത്ത് എന്നിവർ സംസാരിച്ചു.
പാലക്കാട് പഴമ്പാലക്കോട് ഹയർ സെക്കണ്ടറി സ്കൂളിലെ മലയാളം അദ്ധ്യാപികയാണ് ബിതാദാസ്.
'അരികിലുണ്ടായിരുന്നൊരാൾ' എന്ന കവിതാ സമാഹാരം കഴിഞ്ഞ വർഷം അക്ഷരജാലകം ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Tags
Awards
