തൃശൂർ മുണ്ടുപാലം ജംഗ്ഷനിലാണ് ദാരുണ സംഭവം. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന വീട്ടമ്മയാണ് ലോറി കയറി മരിച്ചത്. അവിണിശ്ശേരി സ്വദേശി വടൂക്കൂട്ടിൽ ദേവിക വേണുഗോപാൽ (36) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് അപകടം. ഒരേ ദിശയിൽ പോകുന്നതിനിടെ റോഡിൽ വീണ ദേവികയുടെ മേൽ ലോറി കയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ദേവികയെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ലോറിയും ഡ്രൈവറും പോലീസ് കസ്റ്റഡിയിലുണ്ട്.
Tags
Accident
