വല്ലപ്പുഴ മാട്ടായ ആറ്റാശ്ശേരി ഗോപിയുടെ ഭാര്യ രഞ്ജിനിയാണ് (44) മരിച്ചത്. ജോലി സ്ഥലത്തു നിന്ന് വീട്ടിലേക്ക് മടങ്ങും വഴി വല്ലപ്പുഴ റെയിൽവേ ഗേറ്റിന് 300 മീറ്റർ അകലെ പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടം.
ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിച്ചിതറിയിരുന്നു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ഭർത്താവ് : ഗോപി. അച്ഛൻ : രാജൻ. അമ്മ : വിജയകുമാരി. മക്കൾ : പൃഥിരാജ്, പ്രണവ്, പ്രയാഗ്.
Tags
Death
