തൃത്താലയിൽ നിന്ന് ഇത്തവണ മൂന്ന് ജനപ്രതിനിധികൾ നിയമസഭയിൽ എത്തുന്നതുപോലെ ഗുരുവായൂരിൽ നിന്നും മൂന്ന് എം.എൽ.എമാർ അസംബ്ലിയിലുണ്ടാവും. തൃശൂർ ജില്ലയിൽ തെരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ മൂന്ന് പേരുടെ സ്വദേശം ഗുരുവായൂർ മണ്ഡലമാണ്.
ഗുരുവായൂർ മണ്ഡലത്തിലെ വിജയിയായ എൻ.കെ അക്ബറിന് പുറമെ നാട്ടികയിൽ നിന്ന് വിജയിച്ച ഗീത ഗോപിയും, കയ്പമംഗലത്ത് നിന്ന് വിജയിച്ച കെ.കെ വത്സരാജും ഗുരുവായൂർ മണ്ഡലത്തിൽ നിന്നുള്ളവർ തന്നെയാണ്.
എൻ.കെ അക്ബർ ചാവക്കാട് നഗരസഭാ പ്രദേശത്തെ ടൗൺ ഈസ്റ്റ് മേഖലയിലാണ് താമസം. ഗീത ഗോപി ഗുരുവായൂരിലെ കാരക്കാടു നിന്നും കെ.കെ വത്സരാജ് ഇരിങ്ങപ്പുറത്തു നിന്നുമുള്ളവരാണ്.
എൻ.കെ അക്ബർ ചാവക്കാട് നഗരസഭാ ചെയർമാനായിരുന്നു. ഗീതാ ഗോപിയാകട്ടെ ഗുരുവായൂർ നഗരസഭയുടെ ചെയർപേഴ്‌സണായും പ്രവർത്തിച്ചിട്ടുണ്ട്.
മൂന്നാം തവണ തൃത്താലയിൽ നിന്ന് വിജയിച്ച വി.ടി ബൽറാം, രണ്ടാം തവണ ഷൊർണൂരിൽ നിന്ന് വിജയിച്ച പി.മമ്മിക്കുട്ടി, രണ്ടാം തവണ തരൂരിൽ നിന്ന് വിജയിച്ച പി.പി സുമോദ് എന്നിവർ തൃത്താലക്കാരാണ്.

