മുതുതല പഞ്ചായത്തിലെ പെരുമുടിയൂർ അങ്കണവാടിയിൽ നിന്നും വിരമിച്ച വർക്കർ ടി.വി ചന്ദ്രിക, ഹെൽപർ കെ.സീതാലക്ഷ്മി എന്നിവർക്ക് യാത്രയയപ്പ് നൽകി.
മുതുതല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി മണി ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. വാർഡ് മെമ്പർ കെ.പി സിജ അധ്യക്ഷത വഹിച്ചു.
സംഘാടക സമിതി കൺവീനർ പി.എൻ പരമേശ്വരൻ മാസ്റ്റർ വിരമിക്കുന്നവരെ പരിചയപ്പെടുത്തി.
ഏഴാം വാർഡ് മെമ്പർ സി. മുകേഷ്, ഐ.സി.ഡി.എസ് സൂപ്പർ വൈസർ സുലൈഖ എന്നിവർ ആശംസകൾ നേർന്നു.
പി.ടി അബ്ദുള്ള സ്വാഗതവും ടി.പി ശശി നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാ പരിപാടികളുമുണ്ടായി.
Tags
പ്രാദേശികം

അങ്കണവാടിയിലെ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ !
മറുപടിഇല്ലാതാക്കൂ