ഉമ്മൻ ചാണ്ടിയുടെ പേരിൽ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് നയ പ്രഖ്യാപനം.

യു.ഡി.എഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറാണ് ആരോഗ്യ ഇൻഷൂറൻസ് പദ്ധതി പ്രഖ്യാപിച്ചത്.  ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് വർഷം 25 ലക്ഷം എന്ന കണക്കിൽ പരിരക്ഷ നൽകും.

ജനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകണമെങ്കിൽ ഇൻഷുറൻസ് കമ്പനികൾക്ക് സർക്കാർ കോടിക്കണക്കിന് രൂപ പ്രീമിയം ഇനത്തിൽ കൃത്യമായി അടയ്ക്കേണ്ടതുണ്ട്.

പദ്ധതി എങ്ങനെ നടപ്പിലാക്കുമെന്ന് പ്രഖ്യാപനത്തിൽ പറയുന്നില്ല. എന്നുമുതൽ നടപ്പിലാക്കുമെന്നും വ്യക്തമല്ല.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടപ്പിലാക്കിയ കാരുണ്യ പദ്ധതിയുടെ ചുവടു പിടിച്ചാണ്  യു.ഡി.എഫ് സർക്കാർ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ചത്.  സാധാരണക്കാരുടെ ചികിത്സാച്ചെലവുകൾക്ക് ഈ പദ്ധതി വലിയൊരു ആശ്വാസമായി മാറുമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്.

തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് ഉയർത്തിക്കാട്ടിയ ഏറ്റവും പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി. 

ജനങ്ങളെ സംബന്ധിച്ചിടത്തോളം പണമില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കപ്പെടില്ല എന്ന് ഉറപ്പു നൽകുന്ന ജീവൻ രക്ഷാ പദ്ധതിയായി ഇത് മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം