കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാലിശ്ശേരി യൂണിറ്റ് നിർമ്മിച്ച വ്യാപാര ഭവൻ ഉദ്ഘാടനം ചെയ്തു.
മെയിൻ റോഡ് സെൻ്ററിൽ നിന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ വ്യാപാര ഭവനിലേക്ക് സ്വീകരിച്ചു. തുടർന്ന് രക്ഷാധികാരി ഇബ്രാഹീംകുട്ടി പതാക ഉയർത്തി.
സംസ്ഥാന വൈസ് പ്രസിഡൻ്റ് ബാബു കോട്ടയിലും തൃത്താല മണ്ഡലം പ്രസിഡൻ്റ് കെ.ആർ ബാലനും ചേർന്ന് ശിലാഫലകം അനാച്ഛാദനം ചെയ്തു. തുടർന്ന് നടന്ന പൊതുസമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻ്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡൻ്റ് എം.എം അഹമ്മദുണ്ണി അധ്യക്ഷത വഹിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി, ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് റംല വീരാൻകുട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് ടി.പി ഷക്കീർ, തൃത്താല മണ്ഡലം പ്രസിഡൻ്റ് കെ.ആർ ബാലൻ, ചാലിശ്ശേരി യൂണിറ്റ് ജനറൽ സെക്രട്ടറി പി.ഐ ഷബീർ, ട്രഷറർ ബിനോയ് ഡേവിഡ്, വാർഡ് മെമ്പർ പി.കെ സിജി, വ്യാപാരി നേതാക്കൾ, രാഷ്ട്രീയ- സാമൂഹിക രംഗങ്ങളിലെ പ്രമുഖർ, വ്യാപാരി കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
സംഘടനയുടെ ആദ്യകാല ഭാരവാഹികളായ എം.എം ഇബ്രാഹീംകുട്ടി, വി.കെ നസീർ, രാജൻ, പി.ഐ ഷബീർ എന്നിവരെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. മുപ്പത് ലക്ഷം രൂപ ചെലവിൽ 1200 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കെട്ടിടം നിർമ്മിച്ചത്. ശീതീകരിച്ച ഹാൾ ഉൾപ്പടെയുള്ള സൗകര്യങ്ങളുണ്ട്.
