ചെറുകിട വ്യാപാര മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും, യുദ്ധ സാഹചര്യ മൂലം ഉണ്ടായ വിലക്കയറ്റം നിയന്ത്രിക്കാനും പുതിയ സർക്കാർ വ്യാപാരികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ബാബു കോട്ടയിൽ ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി വല്ലപ്പുഴ യൂണിറ്റ് ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്യാസ് വിലക്കയറ്റവും പെട്രോൾ വിലവർധനയും വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പല ഹോട്ടലുകളും ബേക്കറികളും മുഴുവൻ സമയം പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. പുതിയ സർക്കാറിന്റെ അടിയന്തര ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡണ്ട് എം.പി.എം മുസ്തഫ അധ്യക്ഷനായി.
ജില്ലാ ജനറൽ സെക്രട്ടറി കെ.ഹമീദ്, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ മുസ്തഫ മുളയങ്കാവ്, ഷക്കീർ കൂറ്റനാട്, ജില്ലാ സെക്രട്ടറി പ്രജിത്ത്, മണ്ഡലം പ്രസിഡണ്ട് കെ.പി.എ റസാക്ക്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മൊയ്തു ഹാജി ഓമല്ലൂർ, മണ്ഡലം നേതാക്കളായ മുനവ്വിർ കരിങ്ങനാട്, ഹബീബ്, അബ്ദുൽ ഗഫൂർ, അസ്ലം കൊപ്പം, സി.കെ ഉബൈദ് എന്നിവർ സംസാരിച്ചു. മുജീബ് ആലിക്കൽ സ്വാഗതവും സലിം പാറക്കൽ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ :
പ്രസിഡണ്ട് : എം.പി.എം മുസ്തഫ.
വർക്കിംഗ് പ്രസിഡണ്ട്: സി.കെ ഉബൈദ്.
ജനറൽ സെക്രട്ടറി : മുജീബ് ആലിക്കൽ.
ട്രഷറർ : സലിം പാറക്കൽ.
