കുന്നംകുളം പാറേമ്പാടത്ത് സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ച് വയോധികൻ മരിച്ചു.

സ്‌കൂട്ടർ യാത്രികൻ വരവൂർ തളി പണിക്കവീട്ടിൽ കുഞ്ഞുമൊയ്‌തീൻ (73) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിക്ക് പാറേമ്പാടം പാർക്ക് ഹോട്ടലിനടുത്ത് വെച്ചായിരുന്നു അപകടം. 

കോഴിക്കോട് ഭാഗത്തു നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് കുഞ്ഞുമൊയ്തീൻ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട സ്വകാര്യ ബസ് റോഡരികിലെ തരിശു നിലത്തിലേക്ക് പാഞ്ഞു കയറി.

അപകടം നടന്ന ഉടനെ തന്നെ നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. 

അപകടത്തിൽ സ്വകാര്യ ബസിന്റെ മുൻഭാഗം ഭാഗികമായും സ്‌കൂട്ടർ പൂർണമായും തകർന്നു. കുന്നംകുളം പോലീസ് മേൽ നടപടി സ്വീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം