ചെറുതുരുത്തിയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് ഗതാഗതം സ്തംഭിച്ചു.


ഷൊർണൂർ- തൃശൂർ സംസ്ഥാന പാതയിൽ ചെറുതുരുത്തി ഗണപതി കോവിലിന് സമീപം ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് അപകടം. 

മണ്ണുത്തിയിൽ നിന്ന് ഷൊർണൂരിലേക്ക് മൃതദേഹവുമായി വന്നിരുന്ന ആംബുലൻസും എതിരെ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. 

അപകടത്തിൽ ആളപായം ഉണ്ടായില്ലെങ്കിലും ഇരു വാഹനങ്ങളുടേയും ചക്രങ്ങൾ ജാമായതിനാൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. 

ശ്മശാനം അടയ്ക്കുന്നതിനു മുമ്പ് മൃതദേഹം സംസ്‌കരിക്കാൻ കഴിയില്ലെന്ന് കണ്ടതിനാൽ മറ്റൊരു ആംബുലൻസ് വരുത്തി മൃതദേഹം അതിലേക്ക് മാറ്റി ശ്‌മശാനത്തിലേക്ക് കൊണ്ടുപോയി. 

വെട്ടിക്കാട്ടിരിയിൽ നിന്ന് റിക്കവറി വാഹനം എത്തിയ ശേഷമാണ് രണ്ടു വണ്ടികളും റോഡിൽ നിന്ന് നീക്കിയത്.

~~~~~~~~

വാർത്തകൾക്കും പരസ്യങ്ങൾക്കും swalenewsptb@gmail.com 91 9447531641




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം