ചെറുകിട വ്യാപാര മേഖല സംരക്ഷിക്കാൻ ഒരുമിച്ചുള്ള പോരാട്ടം അനിവാര്യമെന്ന് ബാബു കോട്ടയിൽ.

കോർപ്പറേറ്റ് കടന്നു കയറ്റങ്ങൾക്കിടയിലും നാടിൻ്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ചെറുകിട കച്ചവടക്കാരെയും അവരുടെ പരമ്പരാഗത വ്യാപാര മേഖലയേയും സംരക്ഷിക്കാൻ ഒത്തൊരുമിച്ചുള്ള പോരാട്ടം അനിവാര്യമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും പാലക്കാട് ജില്ലാ പ്രസിഡണ്ടുമായ ബാബു കോട്ടയിൽ പറഞ്ഞു.

ഓൺലൈൻ വിപണിയും വൻകിട മാളുകളും ഉയർത്തുന്ന വെല്ലുവിളികൾക്കിടയിൽ സാധാരണക്കാരായ ചെറുകിട കച്ചവടക്കാർ നേരിടുന്ന കടുത്ത പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ടു പോകണമെങ്കിൽ കച്ചവടക്കാർ അവരുടെ മുൻകാല വിപണന രീതിയും തന്ത്രവും മാറ്റി നൂതന ആശയത്തിലേക്ക് മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറങ്ങോട്ടുകര യൂണിറ്റ് ദ്വൈവാർഷിക  പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബാബു കോട്ടയിൽ.  വ്യാപാര ഭവനിൽ പുതുതായി നിർമ്മിച്ച കോൺഫ്രൻസ് ഹാളിൻ്റെ ഉദ്ഘാടനവും ബാബു കോട്ടയിൽ നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് എ.കെ അബൂബക്കർ അധ്യക്ഷത വഹിച്ചു. 

ആറങ്ങോട്ടുകര വ്യാപാര ഭവനിലെ കുഞ്ഞുണ്ണി നഗറിൽ നടന്ന യോഗത്തിൽ തൃത്താല നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ആർ ബാലൻ മുഖ്യാതിഥിയായി പങ്കെടുത്തു. സംസ്ഥാന കൗൺസിലർ ഷമീർ വൈക്കത്ത് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി ഇ.ആർ റെനിൻ റിപ്പോർട്ടും, ട്രഷറർ വി.വി പ്രശോഭ് കുമാർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

ജില്ലാ വൈസ്‌ പ്രസിഡണ്ട് ടി.പി ഷക്കീർ, യൂത്ത് വിംഗ് നിയോജക മണ്ഡലം കോ- ഓഡിനേറ്റർ പി.ഐ. ഷബീർ, കറുകപുത്തൂർ യൂണിറ്റ് പ്രസിഡണ്ട് സി.ജി ശശീധരൻ, കൂട്ടുപാത യൂണിറ്റ് പ്രസിഡണ്ട്  അജിത് കാക്കരാത്ത്, ആറങ്ങോട്ടുകര യൂണിറ്റ് രക്ഷാധികാരി ടി.ഇ സക്കറിയ ഹാജി, വൈസ് പ്രസിഡണ്ട് പി.എ ലിയാസ്, ജോയിൻ്റ് സെക്രട്ടറിമാരായ പി.കെ രാമചന്ദ്രൻ, കെ.എ സദക്കത്ത് എന്നിവർ സംസാരിച്ചു. 2026-28 കാലയളവിലേക്കുള്ള പുതിയ 19 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു. 

പുതിയ ഭാരവാഹികൾ :

എ.കെ അബൂബക്കർ (പ്രസിഡണ്ട്), പി.എ.ലിയാസ് (വർക്കിംഗ് പ്രസിഡണ്ട്),  ഇ.ആർ റെനിൻ (സെക്രട്ടറി), വി.വി പ്രശോഭ് കുമാർ (ട്രഷറർ), അഷ്റഫ് ദേശമംഗലം (കോ-ഓഡിനേറ്റർ)



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം