സാങ്കേതിക വിദ്യയുടെ പുതുവഴികൾ തുറന്ന് ചാലിശ്ശേരിയിൽ ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് നടത്തി.

ചാലിശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു.

ഡിജിറ്റൽ സാങ്കേതിക രംഗത്ത് കൂടുതൽ അറിവ് നേടാനും സാമൂഹ്യ മാധ്യമങ്ങളിൽ ഉത്തരവാദിത്തത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നേറാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതായിരുന്നു ക്യാമ്പിൻ്റെ ലക്ഷ്യം.

പ്രധാനാധ്യാപിക പി.ചിത്ര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എൻ്റെ സ്കൂൾ എൻ്റെ അഭിമാനം റീൽസ് മത്സരത്തിലെ സമ്മാനത്തുക വിനിയോഗിച്ച് വാങ്ങിയ പോർട്ടബിൾ സ്പീക്കറിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി എച്ച്.എം സുഭദ്ര ടീച്ചർ നിർവഹിച്ചു.

റീൽസ് നിർമ്മാണം, ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.

വട്ടേനാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് മെന്ററും അധ്യാപികയുമായ കെ.എം ശ്രീധന്യ പരിശീലനത്തിന് നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ് മെന്റർ സന്തോഷ് ബാലകൃഷ്ണൻ സ്വാഗതവും, സ്മിത ടീച്ചർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം