വല്ലപ്പുഴ വിസ്മയ കലാകേന്ദ്രയിൽ ഒരു മാസമായി നടന്നുവന്നിരുന്ന അവധിക്കാല ചിത്ര കലാപഠന ക്ലാസ് സമാപിച്ചു.
പരിശീലന കളരിയുടെ സമാപനോദ്ഘാടനം ഡപ്യൂട്ടി കളക്ടർ സക്കീർ ഹുസൈൻ നിർവഹിച്ചു. ചിത്രകാരനും റിട്ടയേർഡ് പ്രൊഫസറുമായ അബ്‌ദുൾകരീം ആമയൂർ അധ്യക്ഷനായി.
പെൻസിൽ ഷേഡിങ്ങ്, ക്രയോൺസ്, കളറിങ്, വാട്ടർ കളർ പെയിന്റിംഗ്, ഗ്ലാസ് പെയിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ് തുടങ്ങി പേപ്പർ ക്രാഫ്റ്റ്, കൊളാഷ് ഉൾപ്പെടെ 35 കുട്ടികൾ വരച്ച നൂറിലധികം ചിത്രങ്ങൾ പ്രദർശനത്തിൽ ഇടംപിടിച്ചു.
വിവിധ ദിവസങ്ങളിൽ കലാ അധ്യാപകരായ ദിനേശ് പാലക്കാട്, വിപിൻനാഥ്, വിനീത അമ്പലപ്പാറ, സലാം വല്ലപ്പുഴ, എൻ.എ ആശ, ശരണ്യ വെള്ളിനേഴി, ഇർഫാൻ വല്ലപ്പുഴ എന്നിവർ ക്ലാസ് നയിച്ചു.
മജിഷ്യൻ അഖിൽ മാസ്റ്റർ മാജിക് അവതരിപ്പിച്ചു. കൂടാതെ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. സലാം മാസ്റ്റർ സ്വാഗതവും ശരണ്യ ടീച്ചർ നന്ദിയും പറഞ്ഞു.

