മുക്കം തേക്കുംകുറ്റി -മരഞ്ചാട്ടി റോഡിൽ കാക്കവയലിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് രണ്ട് കന്യാസ്ത്രീകളടക്കം നാലുപേർക്ക് പരിക്കേറ്റു.
ഇന്നലെ വൈകിട്ടാണ് സംഭവം. സിസ്റ്റർ ട്രീസ ജോർജ്, സിസ്റ്റർ ലിസമരി ജോസ് തുണ്ടത്തിൽ, കുഞ്ഞച്ചൻ കിഴക്കയിൽ എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാർ കാറിൻ്റെ ചില്ല് തകർത്താണ് അകത്തു കുടുങ്ങിയ നാലുപേരെയും പുറത്തെടുത്തത്.
Tags
Accident
