കേരള മുസ്‌ലിം ജമാഅത്ത് തൃത്താല സോൺ 'സെൻ്റിനറി അസംബ്ലി' സംഘടിപ്പിച്ചു

നൂറ് പ്രകാശ വർഷങ്ങൾ എന്ന ശീർഷകത്തിൽ 2027 ജനുവരി 28, 29, 30, 31 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന സമസ്ത സെന്റിനറി ആഘോഷങ്ങൾക്ക് ഒരുക്കം തുടങ്ങി. 

ഇതിൻ്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് തൃത്താല  സോൺ കമ്മിറ്റി സെൻ്റിനറി അസംബ്ലി സംഘടിപ്പിച്ചു. 

തൃത്താല ലുസൈൽ പാലസിൽ നടന്ന അസംബ്ലി മുസ്തഫ ദാരിമി വിളയൂർ ഉദ്ഘാടനം ചെയ്തു. കെ.പി അബ്ദുൽ കരീം സഖാഫി അധ്യക്ഷനായിരുന്നു.

എം.വി സിദ്ദീഖ് സഖാഫി, അലവി സഖാഫി കൊളത്തൂർ എന്നിവർ വിഷയാവതരണം നടത്തി. സുലൈമാൻ ചുണ്ടമ്പറ്റ, ഉമർ ഓങ്ങല്ലൂർ, ശറഫുദ്ദീൻ സഅദി, ഒ.മുഹമ്മദ് കോയ ഹാജി എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം