കോതച്ചിറയുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന വർമ്മാജി എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിച്ചിരുന്ന പി.കെ കൃഷ്ണവർമ്മ ഓർമ്മയായിട്ട് നാല് വർഷം പിന്നിട്ടിരിക്കുകയാണ്.
വർമ്മാജിയുടെ സ്‌മരണ നിലനിർത്തുന്നതിന് വേണ്ടി സ്ഥാപിതമായിട്ടുള്ള പി.കെ കൃഷ്‌ണവർമ്മ സ്‌മാരക ചാരിറ്റബിൾ ട്രസ്റ്റിന് സ്വന്തമായി രണ്ട് സെൻ്റ് സ്ഥലം ലഭിച്ചതിനെ തുടർന്ന് ട്രസ്റ്റിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരു ചെറിയ ഓഫീസ് കെട്ടിടം (വർമ്മാജി ഭവൻ) നിർമ്മിക്കാൻ ട്രസ്റ്റ് ഭരണസമിതി ഒരുങ്ങുകയാണെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രസ്തുത കെട്ടിടത്തിൻ്റെ നിർമ്മാണ ഉദ്ഘാടനവും അനുസ്‌മരണ സമ്മേളനവും ജൂൺ 14-ാം തീയതി ഞായറാഴ്‌ച കാലത്ത് 10 മണിക്ക്കോ തച്ചിറ അരുണോദയം വായനശാല ഓഡിറ്റോറിയത്തിൽ നടക്കും. തൃത്താല എം.എൽ.എ. വി.ടി.ബൽറാം നിർമ്മാണോദ്ഘാടനം നിർവഹിക്കും.
പി.കെ കൃഷ്‌ണ വർമ്മ സ്‌മാരക ചാരിറ്റബിൾ ട്രസ്റ്റിന്റെ മുഖ്യ ട്രസ്റ്റി ബാലൻ മഠത്തിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ത്രിതല തദ്ദേശ സാരഥികളും പങ്കെടുക്കും. ഈ വർഷം എസ്.എസ്.എൽ.സി/ പ്ലസ് ടു/ സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കും.
ചടങ്ങിനോടനുബന്ധിച്ച് കാലത്ത് 9.30 മുതൽ 12.30 വരെ പി.കെ കൃഷ്‌ണവർമ്മ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും, മെഡോക്‌സ് മെഡിക്കൽ സെന്റ്റർ (Medox Medical Centre) പെരിങ്ങോടിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്നും ട്രസ്റ്റ് ഭാരവാഹികളായ എം.മുരളി മാസ്റ്റർ, ബാലൻ മഠത്തിൽ, ഒ.വാസുദേവൻ, കെ.കെ നൗഫൽ, വി.സന്തോഷ്, ടി.പി അജിത് കുമാർ എന്നിവർ അറിയിച്ചു.
