മയക്കു മരുന്നിനെതിരെയുള്ള കേരള പൊലീസിന്റെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷൽ ഡ്രൈവിൽ നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് 340 കേസുകൾ രജിസ്റ്റർ ചെയ്തു. 368 പേർ അറസ്റ്റിൽ.
എം.ഡി.എം.എ (0.549 കി.ഗ്രാം), കഞ്ചാവ് (16.7931 കി.ഗ്രാം), ഹാഷിഷ് ഓയിൽ (0.461 കി. ഗ്രാം), കഞ്ചാവ് ബീഡി (220 എണ്ണം) എന്നിവ പൊലീസ് പിടിച്ചെടുത്തു.
സംസ്ഥാനത്ത് ലഹരി വിപണനം തടയുന്നതിനായി 84 പൊലീസ് സബ് ഡിവിഷനുകളിൽ നാലുവീതം സ്പെഷൽ സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.
Tags
Crime ക്രൈം

