പട്ടാമ്പി മരുതൂർ എ.എം.എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു


മേലെ പട്ടാമ്പി മരുതൂർ എ.എം.എൽ.പി സ്കൂളിൽ  പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈകൾ നട്ടു. 

പട്ടാമ്പി നഗരസഭാ വൈസ് ചെയർപേഴ്സൻ അസ്ന ഹനീഫ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ പി.ശാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു.  കൃഷി ഓഫീസർ സീനത്ത് വൃക്ഷതൈകൾ നൽകി. 

പരിസ്ഥിതി ദിന സന്ദേശം, പരിസ്ഥിതി ദിന പ്രതിജ്ഞ എന്നിവയും നടന്നു. പ്രധാന അധ്യാപിക ഡെയ്സി ടീച്ചർ, പി.ടി.എ പ്രസിഡണ്ട്‌ മുനീർ പാലത്തിങ്കൽ, ആഷിക ടീച്ചർ, ശ്രീജ ടീച്ചർ എന്നിവർ സംസാരിച്ചു. 

കുട്ടികൾ നിർമ്മിച്ച വിത്തുണ്ടകളുമായി പട്ടാമ്പി ഓക്സിജൻ പാർക്കിലേക്ക് പോവുകയും വിത്തുണ്ടകൾ അവിടെ നിക്ഷേപിക്കുകയും ചെയ്തു. പ്രകൃതി നടത്തവും ഇലച്ചിത്രങ്ങളുടെ പ്രദർശനവും, പോസ്റ്റർ നിർമ്മാണവും നെയിം ട്രീ നിർമ്മാണവും സംഘടിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം