പട്ടാമ്പി ഗവ.കോളേജിൽ പരിസ്ഥിതി ദിനാചരണവും ആർമിയിൽ അഗ്നിവീർ ലഭിച്ചവർക്ക് അനുമോദനവും


പട്ടാമ്പി ഗവ.സംസ്കൃത കോളേജിൽ എൻ.സി.സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷവും അനുമോദന സദസ്സും നടന്നു.  

ഗവ.കോളേജിൽ നടന്ന പ്രോഗ്രാമിൽ വൃക്ഷ തൈ നടീൽ, പരിസ്ഥിതി സംരക്ഷണ ബോധവത്കരണ പ്രഭാഷണങ്ങൾ എന്നിവ നടത്തി.    

ഇന്ത്യൻ ആർമിയിൽ അഗ്‌നിവീർ സെലക്ഷൻ ലഭിച്ച കോളേജിലെ മുൻ എൻ.സി.സി കാഡറ്റുകളായ കെ.അഭിഷേക്, എൻ.അർജ്ജുൻ എന്നിവരെ അനുമോദിച്ചു.  

കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.എം.ആർ രശ്‌മി, അസോസിയേറ്റ് എൻ.സി.സി ഓഫീസർ ലഫ്റ്റനൻ്റ് ഡോ.എ.പ്രമോദ്, 28 കേരള എൻ.സി.സി ഒറ്റപ്പാലം ബറ്റാലിയൻ ഹവീൽദാർ ധർമ്‌വിർ സിംഗ്, സീനിയർ എൻ.സി.സി കാഡറ്റുകളായ ടി.ആദർശ്, യു.പി വിസ്മയ, ശ്രേയസ് എസ്.നായർ തുടങ്ങിയർ സംസാരിച്ചു.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം