പട്ടാമ്പി നഗരസഭയ്ക്ക് മാലിന്യശേഖരണത്തിനായി പുതിയ വാഹനമെത്തി; ചെയർമാൻ ടി.പി ഷാജി ഫ്ലാഗ് ഓഫ് ചെയ്തു.

പട്ടാമ്പി നഗരസഭയുടെ മാലിന്യമുക്ത പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തു പകർന്നുകൊണ്ട് പുതിയ മാലിന്യ ശേഖരണ വാഹനം നിരത്തിലിറങ്ങി.  കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽ (KSWMP) ഉൾപ്പെടുത്തിയാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ വാഹനം നഗരസഭയ്ക്ക് ലഭ്യമാക്കിയത്.

നഗരസഭാ കാര്യാലയ പരിസരത്ത് നടന്ന ചടങ്ങിൽ വെച്ച് KSWMP ജില്ലാ പ്രതിനിധിയിൽ നിന്നും വാഹനത്തിന്റെ ഔദ്യോഗിക താക്കോൽ നഗരസഭാ അധ്യക്ഷൻ ടി.പി ഷാജിയും സെക്രട്ടറി ഡോ.എസ്. അമലും ചേർന്ന് ഏറ്റുവാങ്ങി. 

പുതിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം നഗരസഭ അധ്യക്ഷൻ ടി.പി. ഷാജി നിർവ്വഹിച്ചു. നഗരസഭയെ പൂർണ്ണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്നും അധ്യക്ഷൻ കൂട്ടിച്ചേർത്തു.

ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ അധ്യക്ഷത വഹിച്ചു. വിവിധ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരും KSWMP ജില്ലാ ഉദ്യോഗസ്ഥർ, നഗരസഭാ KSWMP എഞ്ചിനീയർ നവീൻ, ടാറ്റാ മോട്ടോഴ്‌സ് പ്രതിനിധികൾ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം