കോമൾ നാരായൺ എഴുതിയ 'കനലോർമ്മകൾ' (ഓർമ്മ) കൊടുമുണ്ടയിൽ പ്രകാശനം ചെയ്തു.
കൊടുമുണ്ട കുഞ്ഞൻ നായർ സ്മാരക വായനശാലയിൽ നടന്ന ചടങ്ങിൽ ഗ്രന്ഥശാലാ പ്രവർത്തകർ ഒന്നിച്ച് പുസ്തകം ഏറ്റുവാങ്ങിയാണ് പ്രകാശനം നിർവഹിച്ചത്.
നാട്ടിൻപുറത്തെ വ്യത്യസ്തമായി അടയാളപ്പെടുത്തുന്ന ഹൃദ്യമായ അനുഭവങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകമാണിത്. അക്ഷരജാലകം ബുക്സ് ആണ് പ്രസാധകർ.
ചടങ്ങിൽ വായനശാല പ്രസിഡന്റ് കെ.മുഹമ്മദ് കുട്ടി, സെക്രട്ടറി കെ.എം ജിതേഷ്, താലൂക്ക് ലൈബ്രറി കൗൺസിലർമാർ എ.ആനന്ദവല്ലി, ടി.പി രാമൻകുട്ടി മാസ്റ്റർ, എം.രാജേന്ദ്രൻ മാസ്റ്റർ, കെ.എം വാസുദേവൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
കൊടുമുണ്ട സ്വദേശിയായ കോമൾ നാരായൺ പട്ടാമ്പി ശ്രീനാരായണ ഗ്യാസ് ഏജൻസിയിൽ ജീവനക്കാരിയാണ്. ഒറ്റപ്പാലം ലക്കിടി പേരൂർ നെല്ലിക്കുർശ്ശി ആനക്കോട്ടിൽ നാരായണൻ്റെ ഭാര്യയാണ്. മകൾ: അനന്യ.
Tags
സാഹിത്യം

വാർത്ത നന്നായിട്ടുണ്ട് - M Gopinathan
മറുപടിഇല്ലാതാക്കൂ🥰
മറുപടിഇല്ലാതാക്കൂലേഖകൻ പേരുകേട്ടയാളാണ്, ലേഖനം നന്നായി എന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ
മറുപടിഇല്ലാതാക്കൂ