വിമീഷ് മണിയൂരിന് പുലാക്കാട് രവീന്ദ്രൻ പുരസ്‌കാരം

ചെർപ്പുളശ്ശേരി : പാസ് പുലാക്കാട് ഗ്രാമീണ വായനശാല  കവി പുലാക്കാട്ടു രവീന്ദ്രൻ്റെ സ്‌മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം വിമീഷ് മണിയൂരിന്.

മികച്ച കാവ്യഗ്രന്ഥത്തിനുള്ള പ്രഥമ പുരസ്കാരമാണിത്. വിമീഷ് മണിയൂരിന്റെ 'ടൂ പിൻ പ്ലഗും ത്രീ പിൻ പ്ലഗും' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം.

കവി പി.രാമൻ, എഴുത്തുകാരനായ  വി.മുസഫർ അഹമ്മദ്, നിരൂപകനായ പി.എൻ വിജയകൃഷ്ണൻ എന്നിവരടങ്ങിയ  ജൂറിയാണ് അവാർഡിന് അർഹമായ പുസ്‌തകം തിരഞ്ഞെടുത്തത്.

പാസ് പുലാക്കാട് ഗ്രാമീണ വായനശാലയുടെ പ്രസിഡന്റ് ഷിബു കുണ്ടിൽ, വൈസ് പ്രസിഡൻ്റ് അബ്‌ദുൾ കരീം, വനിതാ വേദി സെക്രട്ടറി ധന്യ വേണു എന്നിവർ പങ്കെടുത്ത വാർത്താ സമ്മേളനത്തിൽ കവി പി.രാമനാണ് അവാർഡ് പ്രഖ്യാപിച്ചത്. 

ജൂൺ 21ന് വായനശാലയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. കവി കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ് മുഖ്യാതിഥിയാവുമെന്നും സംഘാടകർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം