സേലം - ഗുരുവായൂർ ബസിൽ നിന്ന് കഞ്ചാവ് പിടികൂടി

വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ വൻ കഞ്ചാവ് വേട്ട നടന്നു. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ്  വാളയാർ എക്സൈസ് ചെക് പോസ്റ്റിൽ 4.044 കിലൊ കഞ്ചാവ് പിടിച്ചെടുത്തത്. 

വാഹന പരിശോധനയ്ക്കിടെ സേലം - ഗുരുവായൂർ സർവീസ് നടത്തുന്ന തമിഴ്നാട് ബസിൽ യാത്രക്കാരനായ തമിഴ്നാട് തിരുവാരൂർ സ്വദേശി വിഘ്‌നേഷ് (30) എന്നയാളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആന്ധ്രയിൽ നിന്നും കേരളത്തിലെ ചെറുകിട കഞ്ചാവ് വില്പന സംഘങ്ങൾക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന കണ്ണികളിൽ പ്രധാനിയാണ് വിഘ്നേഷ്. 

എക്സൈസ് ഇൻസ്‌പെക്ടർ ഹാപ്പി മോന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ എ.മനോജ്‌, മൻസൂർ അലി, പ്രിവന്റ്റീവ് ഓഫീസർ ഗ്രേഡ്  എ.സാദത്ത്, സിവിൽ എക്സൈസ് ഓഫീസർ മുഹമ്മദ്‌ റിയാസ് എന്നിവരാണ് പരിശോധന നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം