അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി, ഓങ്ങല്ലൂർ Mec7 ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ യോഗാ ദിനാചരണവും പ്രത്യേക വ്യായാമ പരിപാടിയും സംഘടിപ്പിച്ചു.
ഓങ്ങല്ലൂർ സെന്ററിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി വിജയൻ നിർവ്വഹിച്ചു. മാറിക്കൊണ്ടിരിക്കുന്ന ആധുനിക ജീവിത ശൈലിയിൽ ആരോഗ്യ സംരക്ഷണത്തിനും മാനസിക ഉല്ലാസത്തിനും യോഗയും നിത്യേനയുള്ള വ്യായാമങ്ങളും അനിവാര്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
Mec7 ഹെൽത്ത് ക്ലബ് കോ-ഓർഡിനേറ്റർ സൈദലവി (മുത്തു) അധ്യക്ഷത വഹിച്ചു. ക്ലബ്ബിന്റെ സാമൂഹിക- ആരോഗ്യ പ്രവർത്തനങ്ങളെക്കുറിച്ചും നിത്യേനയുള്ള വ്യായാമ മുറകളുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
പ്രമുഖ ട്രെയിനർമാരായ ദിനു പട്ടാമ്പി, ഉസ്മാൻ മാട്ടുങ്ങൽ എന്നിവർ വ്യായാമത്തിന് നേതൃത്വം നൽകി. ഓങ്ങല്ലൂർ, കാരക്കാട്, പട്ടാമ്പി, തീരദേശം, പൊയിലൂർ എന്നീ സെന്ററുകളിൽ നിന്നുള്ള നിരവധി Mec7 അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. പൗരപ്രമുഖരായ ആലിക്കുട്ടി വരമംഗലത്ത്, മഹേഷ് നായർ, അഫ്സൽ പൊയിലൂർ, സാജിദ് എന്നിവർ സംസാരിച്ചു.
