സംസ്ഥാന ബജറ്റ് സ്വാഗതാർഹമെന്ന് മുസ്ലിം ലീഗ്

സാധാരണക്കാരായ ജനങ്ങൾക്ക് ചികിത്സാ രംഗത്ത് സാമ്പത്തിക ആശ്വാസം നൽകുന്ന 25 ലക്ഷത്തിൻ്റെ ആരോഗ്യ  ഇൻഷൂറൻസ് പദ്ധതി ഉൾപ്പെടെ മുഖ്യമന്ത്രി അവതരിപ്പിച്ച ജനക്ഷേമ ബജറ്റിനെ തൃത്താല മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക കൺവെൻഷൻ സ്വാഗതം ചെയ്തു. 

ആശാ വർക്കർമാർക്കും അങ്കണവാടി ടീച്ചർമാർക്കും ശമ്പള വർധനക്കായി ബജറ്റിൽ പണം നീക്കിവച്ചതും ആശാവഹമാണ്. തൃത്താല മണ്ഡലത്തിൽ കെ.ആർ നാരായണൻ സിവിൽ സർവീസ് അക്കാദമിയും ചാലിശ്ശേരി സി.എച്ച്.സി  വികസന പദ്ധതിയും പ്രത്യേകം അഭിനന്ദനാർഹമാണ്. പാവപ്പെട്ട നിരവധി കിഡ്നി രോഗികൾക്ക് ഡയാലിസിസിന് സൗകര്യം നൽകുന്ന ചാലിശ്ശേരി  സി.എച്ച്സിക്ക്  2 കോടി രൂപയുടെ വികസന പദ്ധതിയും അഭിനന്ദാർഹമാണ്.

മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.ഇ.എ സലാം ഉദ്ഘാടനം ചെയ്തു. എസ്.എം.കെ തങ്ങൾ അധ്യക്ഷത വഹിച്ചു. ടി.അസീസ്, സുബൈർ കൊഴിക്കര, കെ.പി മുഹമ്മദ്, അലി കുമരനല്ലൂർ, സി.എം അലി, കെ.വി മുസ്തഫ, ബി.എസ് മുസ്തഫ തങ്ങൾ, ടി.പി കുഞ്ഞുമുഹമ്മദ്, സക്കരിയ കൊടുമുണ്ട, പി.ടി.എം ഫിറോസ്, എ.ഷംസുദ്ദീൻ, എം.എൻ നൗഷാദ്, പത്തിൽ അലി, എൻ.കോയ മൗലവി, സബു സദഖത്തുള്ള, ഫൈസൽ പുളിയക്കോടൻ, പൊന്നു രാമചന്ദ്രൻ, ടി.മൊയ്തീൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം