ക്ഷേത്ര വളപ്പിൽ മാലിന്യം തള്ളിയതിൽ പ്രതിഷേധം

പട്ടാമ്പി പെരുമുടിയൂർ നെടുങ്ങനാട്ട് മുത്തശ്ശിയാർ കാവ് ക്ഷേത്ര വളപ്പിൽ സ്ക്രാപ്പ് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി.

ക്ഷേത്ര വളപ്പിൽ താഴ്ചയുള്ള സ്ഥലത്താണ് നൂറോളം ചാക്കുകളിൽ സ്‌ക്രാപ്പ് മാലിന്യം തള്ളിയത്. രാത്രിയുടെ മറവിലാണ് സംഭവം. ആരുടേയും കണ്ണിൽപ്പെടില്ലെന്ന് കരുതി ക്ഷേത്ര മതിലിനോട് ചേർന്ന് താഴ്ചയുളള സ്ഥലത്താണ് മാലിന്യം തള്ളിയത്.    

വിവരമറിഞ്ഞ് ക്ഷേത്ര ഭാരവാഹികൾ സ്ഥലത്തെത്തി. ഇത്തരം പ്രവൃത്തി നടത്തുന്ന സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടി വേണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി ആവശ്യപ്പെട്ടു. 

മുതുതല പഞ്ചായത്തിലും പട്ടാമ്പി പോലിസിലും ക്ഷേത്ര സംരക്ഷണ സമിതി പരാതി നൽകി.  മാലിന്യം നീക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് മുത്തശ്ശിയാർകാവ് സംരക്ഷണ സമിതി പ്രസിഡൻ്റ് വി.വി രവീന്ദ്രനാഥ് ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം