പട്ടാമ്പി എം.ഇ.എസ് കോളേജിൽ യോഗാ ദിനമാചരിച്ചു.

പട്ടാമ്പി ആമയൂർ എം.ഇ.എസ് ആർട്സ് ആന്റ് സയൻസ് കോളേജിൽ, അന്താരാഷ്ട്രാ യോഗാദിനാചരണം നടന്നു.  എൻ.എസ്.എസ് യൂനിറ്റിൻ്റെയും ഹെൽത്ത് ആൻ്റ് ഫിറ്റ്നസ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ നടന്ന ദിനാചരണം വൈസ് പ്രിൻസിപ്പൽ വി.പി ഗീത ഉദ്ഘാടനം ചെയ്തു. 

'യോഗ : ആരോഗ്യത്തോടെയുള്ള വാർദ്ധക്യത്തിന്' എന്ന തീമിലാണ് ഈ വർഷം ദിനാചരണം നടക്കുന്നത്. ജീവിത ശൈലീ രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും ഇല്ലായ്മ ചെയ്യാൻ യോഗ പോലുള്ള വ്യായാമ മുറകൾ ജീവിതത്തിൻ്റെ ഭാഗമാക്കണമെന്ന് ഉദ്ഘാടക പറഞ്ഞു.  എൻ.എസ്.എസ് കോ-ഓഡിനേറ്റർ ടി.ദിലീപ് അധ്യക്ഷനായി.  

ട്രൈനർ പി.അനൂപ് യോഗക്ക് നേതൃത്വം നൽകി. സെക്രട്ടറി ഹംസ കെ. സൈദ്, ട്രൈനർമാരായ കെ.പി രാജൻ, വി.ജസ്‌ന, ഹെൽത്ത് ആൻ്റ് ഫിറ്റ്നസ് ക്ലബ് കോ-ഓഡിനേറ്റർ മുഫീദ, സഞ്ജയ്, ശാലിനി തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം