ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പാലക്കാട്‌ ജില്ലാ സമ്മേളനവും, കുടുംബ സംഗമവും

ചെർപ്പുളശേരി അലങ്കാർ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ പാലക്കാട്‌ ജില്ലാ പ്രസിഡണ്ട്‌ കെ.കെ.എം ബഷീർ കാറൽമണ്ണ  അദ്ധ്യക്ഷത വഹിച്ചു. പാലക്കാട്‌ എം.പി വി.കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു.  GKPA ഉന്നയിച്ച പ്രവാസി വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കാം എന്ന് എം.പി  ഉറപ്പ് നൽകി. 

സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ.നോബൽ രാജു മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ശങ്കരനാരായണൻ കൂറ്റനാട് സംഘടന കാര്യങ്ങൾ വിശദീകരിച്ചു. 

പ്രവാസി പെൻഷൻ കുറഞ്ഞത്  5000 രൂപയാക്കുക, 60 വയസ് കഴിഞ്ഞ പ്രവാസികൾക്കും ഒറ്റ തവണ പ്രീമിയം അടച്ചു ക്ഷേമനിധിയിൽ അംഗത്വം നേടാൻ അനുവദിക്കുക, വിമാന ടിക്കറ്റ് നിരക്ക്  എകീകരിക്കുക, മുൻ സർക്കാർ പ്രഖ്യാപിച്ച ഫ്ലൈ കേരള ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.

മുതിർന്ന പ്രവാസികളെ ആദരിച്ചു. SSLC,+2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിൽ A+ നേടിയ കുട്ടികളെ അനുമോദിച്ചു. പ്രവാസികൾക്ക് ലഭ്യമാകുന്ന വിവിധ നോർക്ക, ക്ഷേമ നിധി ആനുകൂല്യങ്ങൾ വിശദീകരിച്ചു.  

ജില്ലാ ജനറൽ സെക്രട്ടറി സൈഫുദ്ദീൻ മങ്കര, സംസ്ഥാന ട്രഷറർ സുലൈമാൻ ബത്തേരി, സംസ്ഥാന വൈസ് പ്രസിഡണ്ട്‌ ഹബീബ് റഹ്മാൻ പ്രവാസി വ്യവസായ പ്രതിനിധികൾ മാസ്കോം എം.ഡി സെയ്ദ്മുഹമ്മദ്‌, അബേറ്റ് ഗ്രൂപ്പ് എം.ഡി മുഹമ്മദ്‌ കുട്ടി എന്നിവർ പ്രവാസി വ്യവസായികൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സംസാരിച്ചു. 

ഫാമിലി മോട്ടിവേഷൻ സ്പീക്കർ നദീറ മഞ്ചേരി, സന്തുഷ്ട കുടുംബം എന്ന വിഷയത്തിൽ  ക്ലാസ്  നയിച്ചു. സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി മുഹമ്മദ്‌ മുസ്ലിയാർ കാസറഗോഡ്, മുൻ മലപ്പുറം ജില്ലാ സെക്രട്ടറി അസ്‌കർ പൊന്നാനി, സുധീർ കൊപ്പം, കുട്ടൻ കുടല്ലൂർ,  കുഞ്ഞിമരക്കാർ പടിഞ്ഞാറങ്ങാടി, ഗോപാലകൃഷ്ണൻ പാലക്കാട്‌, കബീർ പാലക്കാട്‌, സുബ്ര്യമണ്യൻ പാലക്കാട്‌ എന്നിവർ സംസാരിച്ചു. പ്രവാസികളുടെ മക്കളുടെ കലാ പ്രകടനവും ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം