കപ്പൂർ പഞ്ചായത്ത് തല സ്‌കൂൾ പ്രവേശനോൽസവം കുമരനല്ലൂർ ജി.എൽ.പി സ്‌കൂളിൽ നടന്നു.
കപ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം അലി കുമരനല്ലൂർ അധ്യക്ഷത വഹിച്ചു. 74-75 ബാച്ച് എസ്.എസ്.എൽ.സി കൂട്ടായ്മയായ സ്നേഹസംഗമം, മികച്ച മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകി.
പ്രധാനധ്യാപിക പുഷ്പലത യൂണിഫോമും പാഠപുസ്തകളും വിതരണം ചെയ്തു. ബ്ലോക്ക് മെമ്പർ എസ്. ജിജി, പി.ടി.എ പ്രസിഡൻ്റ ടി.ടി ഷീജ, സ്റ്റാഫ് സെക്രട്ടറി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
Tags
Education
