നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് മെംബർ അഡ്വ.സി.പി ഫർഹത്താണ് ഗ്രാമകേന്ദ്രം എന്ന പേരിൽ മെമ്പർ ഓഫീസിന് തുടക്കം കുറിച്ചത്. വി.ടി ബൽറാം എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ.സി.പി ഫർഹത്ത് അധ്യക്ഷത വഹിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ പ്രദേശത്തെ പ്ലസ് ടു, എസ്.എസ്.എൽ.സി, എൽ.എസ്.എസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
കഴിഞ്ഞ വേനലിൽ വാർഡിലെ കുട്ടികൾക്കായി മെമ്പറുടെ നേതൃത്വത്തിൽ നടത്തിയ 'സഹജീവികൾക്ക് ദാഹജലം ഒരുക്കൽ' മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സമ്മാനങ്ങളും വി.ടി ബൽറാം എം.എൽ.എ വിതരണം ചെയ്തു.
കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗം ടി.കെ സുനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അബ്ദുൽ റഹ്മാൻ, മഞ്ജുഷ തുടങ്ങിയവർ സംസാരിച്ചു. മേഘ സുധീർ പ്രാർത്ഥന നടത്തി. ഒ.എം.എ കരീം സ്വാഗതവും ഇ.കെ ആബിദ് നന്ദിയും പറഞ്ഞു.
