കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വല്ലപ്പുഴ യൂണിറ്റ് അനുമോദന സദസ്സ് സംഘടിപ്പിച്ചു.

കഴിഞ്ഞ SSLC, +2 പരീക്ഷകളിൽ സമ്പൂർണ്ണ എ പ്ലസ് നേടിയ വിദ്യാർത്ഥികളേയും ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളേയും അനുമോദിച്ചു. 

കൂടാതെ വല്ലപ്പുഴ പഞ്ചായത്തിൽ നിന്നും എം.ബി.ബി.എസ് കരസ്ഥമാക്കി നാടിൻ്റെ അഭിമാനമായി മാറിയ ഡോക്ടർമാരേയും, നീറ്റ് പരീക്ഷയിൽ 80-ാം റാങ്ക് നേടിയ ഡോക്ടറേയും അനുമോദിച്ചു. ചൂരക്കോട് കെ.എസ്.എം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ്ബി ന്ദു സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. എം.പി.എം മുസ്തഫ  അധ്യക്ഷത വഹിച്ചു.

കെ.ജെ.ജിനീഷ് (സർക്കിൾ ഇൻസ്പെക്ടർ പട്ടാമ്പി ) സൈദ് കോടനാട് (കോൺഗ്രസ്), ദേവദാസ് (സി.പി.എം), ജയപ്രകാശ് (ബി.ജെ.പി), അബ്ദുൽസലാം (ഐ.യു.എം.എൽ), കെ.സി അബ്ദുറഹ്മാൻ (സി.പി.ഐ), കെ.സി നാസർ (വെൽഫെയർ പാർട്ടി), എം.സൈതലവി (എസ്.ഡി.പി.ഐ), അഷറഫലി (ഐ.എൻ.എൽ), കോയാമു ഹാജി (പി.ഡി.പി), ഷംസുദ്ധീൻ (എൻ.സി.പി), ഷാജി (ആർ.എസ്.പി), എ.നൗഫൽ (സെക്രട്ടറി വല്ലപ്പുഴ ഗ്രാമപഞ്ചായത്ത്), രാമദാസ് (ഹെൽത്ത് ഇൻസ്പെക്ടർ വല്ലപ്പുഴ), മുജീബ് ആലിക്കൽ (ജനറൽ സെക്രട്ടറി), സി.കെ ഉബൈദ് (വർക്കിംഗ് പ്രസിഡണ്ട്), ദാവൂദ് ഹാജി (രക്ഷാധികാരി) സലിം പാറക്കൽ (യൂണിറ്റ് ട്രഷറർ) എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം