കൊടുമുണ്ട കുഞ്ഞൻ നായർ സ്മാരക വായനശാല ഉദ്ബുദ്ധ കേരളം വിജ്ഞാന കേന്ദ്രം സംഘടിപ്പിച്ച 'യുവ മെറിറ്റ് ഈവനിംഗ്' ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ഇ.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.
വായനശാല പ്രസിഡണ്ട് കെ.മുഹമ്മദ് കുട്ടി അധ്യക്ഷനായി. മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി മണി മുഖ്യാതിഥിയായി.
SSLC, പ്ലസ്ടു, LSS, USS വിജയികളെ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ഉണ്ണികൃഷ്ണൻ, എ.പ്രജിഷ, കൊടുമുണ്ട ജി.എച്ച്.എസ്.എസ് ഹെഡ് മാസ്റ്റർ കെ.ആർ രവീന്ദ്രൻ, പി.ടി.എ പ്രസിഡണ്ട് കെ.പി അനിൽകുമാർ എന്നിവർ സംസാരിച്ചു. കെ.എം ജിതേഷ് സ്വാഗതവും വി.ടി സോമൻ നന്ദിയും പറഞ്ഞു.
Tags
പ്രാദേശികം

വളരെ നന്നായി - (എം. ഗോപിനാഥൻ)
മറുപടിഇല്ലാതാക്കൂചുരുക്കി വ്യക്തമായി അവതരിപ്പിച്ചു. നന്നായി.
മറുപടിഇല്ലാതാക്കൂ