ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ചാലിശ്ശേരിയിൽ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.
സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി ചാലിശ്ശേരി പോലീസും, ചാലിശ്ശേരി ഗവ:ഹയർ സെക്കന്ററി സ്കൂളും സംയുക്തമായാണ് 'ഓപ്പറേഷൻ തൂഫാൻ' ലഹരി വിരുദ്ധ ബോധവത്കരണ റാലി നടത്തിയത്.
ചാലിശ്ശേരി പി.പി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വി.ടി ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് യു.കെ സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹുസൈൻ പുളിയഞ്ഞാലിൽ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സവിത അജി, പഞ്ചായത്ത് അംഗം വി.ആർ പ്രകാശ് എന്നിവർ സംസാരിച്ചു.
ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എൻ ബിജോയ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ കെ.പ്രമോദ്, കെ.പി ബിനേഷ്, എസ്.പി.സി ഡ്രിൽ ഇൻസ്‌ട്രക്ടർമാരായ വി.കെ ധർമ്മേഷ്, എസ്.ജി സഞ്ജിത്ത്, എം.രാജേഷ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ സി.അബ്ദുൽ കരീം, സി.സി സുധീഷ് എന്നിവർ നേതൃത്വം നൽകി.
ചാലിശ്ശേരി ഗവ:ഹയർ സെക്കന്ററി സ്കൂളിലെ എസ്.പി.സി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ അനൂജ് കൃഷ്ണ, വിമുക്തി കോ-ഓർഡിനേറ്റർ ജോസ് ജെയിംസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.തസ്‌നി എന്നിവരുടെ നേതൃത്വത്തിൽ നൂറോളം കുട്ടികളും, ജനപ്രതിനിധികളും, നാട്ടുകാരും ബോധവത്കരണ ജാഥയിൽ പങ്കാളികളായി.
