ഒറ്റപ്പാലം പോലീസിൻ്റെ നേർവഴി പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ദിനത്തിൽ വിദ്യാർത്ഥി സംഗമം നടത്തി.
ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം എസ്.ഐ ആർ.രാജേഷ് അദ്ധ്യക്ഷനായി. എസ്.ഐ വിനോദ് ബി. നായർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ഡി.വൈ.എസ്.പി സാജു കെ.എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. ലഹരിക്കെതിരായ നാടകം, മൈം, പ്രസംഗം, സംഗീത ശിൽപ്പം തുടങ്ങിയ പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.
നേർവഴി പദ്ധതി കൺവീനർ ടി.പി പ്രദീപ് കുമാർ, എ.പി.പി എം.എ മുഹമ്മദ് സാജിത്, കെ.കൃഷ്ണദാസ് അധ്യാപകരായ പി.സുജിത്, ബി.ശ്രീജ, എ.ലിജിന, സി.കെ ഇന്ദിര, എ.രാജേഷ് കുമാർ, ജനമൈത്രി പോലീസ് ഡി.കിരൺ എന്നിവർ സംസാരിച്ചു.
Tags
ജാഗ്രത

