സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള- പെൻഷൻ പരിഷ്കരണ നടപടികൾ ഉടനെയുണ്ടാകുമെന്ന് കെ.എസ്.എസ്.പി.എ സംസ്ഥാന ട്രഷറർ കെ.വി മുരളി പറഞ്ഞു. അതോടൊപ്പം തന്നെ മെഡിസെപ് ജീവനക്കാർക്കനുകൂലമായി മാറ്റങ്ങൾ വരുത്തി പരിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.എസ്.പി.എ തൃത്താല നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നവോത്സവം 2026 (ഏകദിന ശില്പശാല) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സി.ബാലൻ ജില്ലാ പ്രസിഡന്റ് പി. ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഒ.പി ഉണ്ണിമേനോൻ, വനിതാ ഫോറം സംസ്ഥാന കമ്മിറ്റി അംഗം പോൾ പി.ആലീസ്, കെ.മൂസക്കുട്ടി, വി.ആർ ഋഷഭ ദേവൻ നമ്പൂതിരി, ഒ.വാസുദേവൻ, ഉഷ കുമ്പിടി, എം.മോഹൻകുമാർ, എ.ജയദേവൻ, പി.മിനി, ടി.പി അയൂബ്, ആബിദലി, യു.വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി വി.കെ ഉണ്ണികൃഷ്ണൻ സ്വാഗതവും സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.
