കർഷക സംഘം തൃത്താല ഏരിയ സമ്മേളനം ഞാങ്ങാട്ടിരിയിൽ സമാപിച്ചു.

ഞാങ്ങാട്ടിരി ചോലക്കൽ മണ്ഡപത്തിൽ നടന്ന സമ്മേളനം ഏരിയ പ്രസിഡന്റ് പി.കെ ബാലചന്ദ്രൻ പതാക ഉയർത്തിയതോടെയാണ് തുടങ്ങിയത്.  13 വില്ലേജ് കമ്മിറ്റികളിൽ നിന്ന് മുന്നൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. 

കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വന്യജീവി അക്രമം തടയുക, രാസവള വില വർദ്ധന പിൻവലിക്കുക, ശാസ്ത്രീയമായ രീതിയിൽ നെല്ല് സംഭരിച്ച് കർഷകരെ സഹായിക്കുക, ഭാരതപ്പുഴ സംരക്ഷണം കാര്യക്ഷമമാക്കുക എന്നിങ്ങനെ കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പ്രമേയങ്ങളിലൂടെ സമ്മേളനം ഉന്നയിച്ചു.

സംഘടനയുടെ ആദ്യകാല നേതാക്കളെ ചടങ്ങിൽ ആദരിച്ചു. കർഷക സംഘം ജില്ലാ സെക്രട്ടറി എം.ആർ മുരളി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോസ് മാത്യൂസ്, ശോഭന രാജേന്ദ്ര പ്രസാദ്, യു.അജയകുമാർ, സി.പി.എം തൃത്താല ഏരിയ സെക്രട്ടറി ടി.പി മുഹമ്മദ്, കർഷക സംഘം ഏരിയ സെക്രട്ടറി എ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികൾ : കെ.എ ഷംസു (പ്രസിഡൻ്റ്), പി.വി രാംദാസ്, പി.സുധീഷ്, പി.ദീപ (വൈസ് പ്രസിഡന്റുമാർ), പി.കെ ബാലചന്ദ്രൻ (സെക്രട്ടറി),  എ.രാവുണ്ണിക്കുട്ടി,  പി.ദിവാകരൻ, എം.സി അശോകൻ (ജോയിന്റ് സെക്രട്ടറിമാർ), വി.പി രാജൻ (ഖജാൻജി).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം