കനത്ത മഴയിൽ താൽക്കാലിക റോഡ് ഇടിഞ്ഞു; പട്ടാമ്പി - കുളപ്പുള്ളി റൂട്ടിൽ പൂർണ്ണ ഗതാഗത നിരോധനം ഏർപ്പെടുത്തി.

നവീകരണ പ്രവൃത്തി പൂർത്തിയാവാത്ത പട്ടാമ്പി നിള ഹോസ്പിറ്റൽ ഷൊർണൂർ ഐ.പി.ടി റോഡിൽ നാലു നാൾ പൂർണ്ണ ഗതാഗത നിരോധനം ഏർപ്പെടുത്തി. 

ഓങ്ങല്ലൂരിൽ മൈനർ ബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി സർവീസ് റോഡ് കട്ട് ചെയ്ത് പുനർ നിർമ്മിക്കുന്നതിനാലാണ് ഗതാഗതം നിരോധിച്ചത്.

കനത്ത മഴയിൽ മഞ്ഞളുങ്ങൽ പാടവും തോടും നിറഞ്ഞൊഴുകിയതിനാൽ ഇന്ന് രാവിലെ സർവീസ് റോഡ് ഇടിഞ്ഞു വീണിരുന്നു. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് താൽക്കാലിക റോഡിന്റെ സുരക്ഷിതത്വവും കനത്ത മഴയിൽ സമീപ പ്രദേശങ്ങളിൽ വെള്ളം കയറുന്നത് ഒഴിവാക്കാനുമായി പൊതുജനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷയും മുൻനിർത്തിയാണ് ഈ റൂട്ടിൽ ഇന്ന് (17/06/2026) മുതൽ (20/06/2026 ) ശനിയാഴ്ച വൈകുന്നേരം 5മണി വരെ പൂർണ്ണ ഗതാഗത നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. 

പാലക്കാട് ഭാഗത്തു നിന്നും പട്ടാമ്പിയിലേക്ക് വരുന്ന വാഹനങ്ങൾ കുളപ്പുള്ളിയിൽ നിന്ന് തിരിഞ്ഞ് വല്ലപ്പുഴ -മുളയങ്കാവ് - കൊപ്പം വഴി മേലെ പട്ടാമ്പി സിഗ്നൽ ജംഗ്ഷനിലൂടെ പട്ടാമ്പിയിലേക്കും തിരിച്ചും പോകേണ്ടതാണ്. 

പാലക്കാട് ഭാഗത്തുനിന്നും ഗുരുവായൂർ, കുന്നംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുളപ്പുള്ളി, ചെറുതുരുത്തി, കൂട്ടുപാത വഴിയും തിരിച്ചും പോകേണ്ടതാണെന്ന്  കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം