ഒറ്റപ്പാലം വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച 'വിജയാരവം 2026' പരിപാടി വർണ്ണാഭമായി സമാപിച്ചു. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.
എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും ഒറ്റപ്പാലം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റുമായ പി.നാരായണൻ നായർ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ. ഷിജി അധ്യക്ഷത വഹിച്ചു. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് അംഗം ഇ.രമേഷ് മുഖ്യാതിഥിയായി പങ്കെടുത്തു.
ഒറ്റപ്പാലം എൻ.എസ്.എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം.മോഹനൻ മാസ്റ്റർ, സെക്രട്ടറി വി.ആർ ഷിബിൻ, പി.ടി.എ എക്സിക്യൂട്ടീവ് അംഗം കെ.ശ്രീജ, സീനിയർ അസിസ്റ്റന്റ് കെ.അജിത് തമ്പാൻ, മുൻ പി.ടി.എ പ്രസിഡന്റ് കെ. വേലായുധൻ, കുമാരി പി. ഹർഷ, മാസ്റ്റർ ടി.എസ് സഞ്ജീവ് എന്നിവർ ആശംസകൾ നേർന്നു.
പ്രധാനാധ്യാപകൻ എം. ശശികുമാർ സ്വാഗതവും എസ്.ആർ.ജി കൺവീനർ കെ.മുരളീകൃഷ്ണൻ നന്ദിയും പറഞ്ഞു.
